നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ
സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഇയാൾ ഒളിവിലാണ്. യോഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
നടിയും യോഗേഷും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇയാൾ മാൽവിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിന് പിന്നാലെ സൗഹൃദവും നടി അവസാനിപപ്ിച്ചിരുന്നു