രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്ക് കൊവിഡ്; 201 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298,091 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ zകാവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,03,56,845 ആയി. 99,75,958 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
2,31,036 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 201 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,49,850 ആയി. രാജ്യത്ത് കഴിഞ്ഞയാഴ്ച റിപോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലും ഉള്ളതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് അണുബാധ തോത് 38ല്‍ നിന്നും 44 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്ക്.