കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 64,553 പേർക്ക് കൂടി രോഗബാധ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽ കോടിയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
1007 പേരാണ് കഴിഞ്ഞ ഒറ്റദിവസത്തിനിടെ മരിച്ചത്. ഇതോടെ മരണസംഖ്യ 48,040 ആയി. നിലവിൽ 6,61,595 പേരാണ് ചികിത്സയിൽ കഴിയുന്നത്. 17,51,556 പേർ രോഗമുക്തി നേടി. ഓഗസ്റ്റ് 13 വരെ 2.17 കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇന്നലെ മാത്രം 8.48 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.