വർഗീയ പ്രസ്താവന: എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. മതസ്പർധ വളർത്തുന്ന തരത്തിൽ അബ്ദുള്ളക്കുട്ടി വർഗീയ പ്രസ്താവന നടത്തിയെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂരാണ് പരാതി നൽകിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാൻ തീവ്രവാദിയായി അബ്ദുള്ളക്കുട്ടി ഉപമിച്ചിരുന്നു
നേരത്തെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി നൽകിയിരുന്നു. അബ്ദുള്ളക്കുട്ടിയുടേത് വർഗീയ കലാപത്തിനുള്ള ശ്രമമാണെന്നും കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.