തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യ
തമിഴ്‌നാട്ടില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെണ്‍കുട്ടിയാണ് ശിവകാശിയിലെത്.