നീറ്റ് പേടി; തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ
നീറ്റ് പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം സേലത്ത് നീറ്റ് പരീക്ഷപ്പേടിയില്‍ മറ്റൊരു ധനുഷ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. 12ാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.