പുഴയില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു
ഫറോക്ക്: കളിച്ചുകൊണ്ടിരിക്കെ ചെറിയ കുട്ടികളുടെ പക്കല്‍നിന്നും പുഴയില്‍ വീണ പന്തെടുക്കാന്‍ സഹായിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കരുവന്‍ തിരുത്തി മഠത്തില്‍പ്പാടം വേട്ടുവന്‍തൊടി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുര്‍ഷിദ് (18) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നാട്ടുകാരും പോലിസും മീഞ്ചന്തയില്‍നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തി രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തി. ഫാറൂഖ് കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് മുര്‍ഷിദ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.