7 കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ യാത്ര; മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈയിൽ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. മുനവ്വർ ഷാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ഏഴ് കുട്ടികളുമായി ബൈക്കിൽ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ബൈക്കിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയുടെ അടിസ്ഥാനത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ച് മുനവ്വർ ഷായെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ കുറ്റകരമായ ഡ്രൈവിങ്ങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.