Sunday, December 29, 2024
National

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ബുള്ളിയിംഗ്; നടപടി അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്. മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതാണെന്നും ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം.

ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനത്തിനും ഇടയില്ല’ എന്ന് മോദി പ്രതികരിച്ചു. ഇതിനു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ സൈബർ ബുള്ളിയിംഗ് ഉണ്ടായി. സബ്രീനയ്ക്കെതിരെ ഇന്ത്യയിൽ നിന്ന് മാരകമായ സൈബർ ബുള്ളിയിംഗ് ഉണ്ടായി എന്ന് തിങ്കളാഴ്ച എൻബിസി ന്യൂസ് മാധ്യമപ്രവർത്തക കെല്ലി ഒഡോണൽ ആരോപിച്ചിരുന്നു. ഇവരിൽ രാഷ്ട്രീയക്കാർ ഉണ്ടായിരുന്നു എന്നും ഒഡോണൽ ആരോപിച്ചു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *