Wednesday, January 8, 2025
National

കർണാടകയുടെ വികസന യാത്ര നയിക്കാൻ ബിജെപിയുടെ ‘യംഗ് ടീം’ ഒരുങ്ങുന്നു: പ്രധാനമന്ത്രി

കർണാടകയുടെ വികസനത്തിന് നേതൃത്വം നൽകാൻ ‘യംഗ് ടീമിനെ’ തയ്യാറാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് സംഭാവന നൽകിക്കൊണ്ട് അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഭാരതീയ ജനതാ പാർട്ടി ഒരു യുവ ടീമിനെ കർണാടകയിൽ ഒരുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

“ബിജെപിയും മറ്റ് പാർട്ടികളും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സമീപനമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ വികസനത്തിന്റെ റോഡ്‌മാപ്പിലാണ് ബിജെപി പ്രവർത്തിക്കുന്നത്. ഞങ്ങളുടെ എതിരാളികളുടെ അജണ്ട അധികാരം പിടിച്ചെടുക്കലാണ്, ഞങ്ങളുടെ അജണ്ട 25ൽ രാജ്യത്തെ വികസിതമാക്കുക എന്നതാണ്.

ദാരിദ്ര്യത്തിൽ നിന്ന് രാജ്യത്തെ മുക്തമാക്കുകയും യുവാക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.അടുത്ത 25 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ വികസന യാത്രയ്ക്ക് നേതൃത്വം നൽകുന്നതിനായി ബിജെപി കർണാടകയിൽ ഒരു യുവ ടീമിനെ ഉണ്ടാക്കുന്നു. കർണാടകയിൽ ഇത് പോലെ നിരവധി ആഗോള ഹബ്ബുകൾ ഉണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇരട്ട എഞ്ചിൻ സർക്കാർ എന്നത് ഇരട്ട വേഗതയുള്ള സർക്കാർ എന്നാണ് അർത്ഥമാക്കുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരുളള സംസ്ഥാനങ്ങളിൽ പാവപ്പെട്ടവർക്കായുള്ള ക്ഷേമപദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കർണാടകയിൽ സന്ദർശനം നടത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *