Saturday, January 4, 2025
National

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെ: സുപ്രിം കോടതി

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നത് പ്രധാനപ്പെട്ടതാണെന്ന് കോടതി കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ മെയ് മൂന്നിന് നിലപാടറിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നിർദ്ദേശി‌ച്ചു.

നേരത്തെ, സ്വവർഗ വിവാഹത്തെ എതിർത്ത് സുപ്രിം കോടതിയിൽ കേന്ദ്രസർക്കാർ സത്യവാങ്‌മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് സ്വവർഗവിവാഹം അംഗീകരിക്കണമെന്ന ഹർജിയെ എതിർത്ത് കേന്ദ്രസർക്കാർ സത്യവാങ്‌മൂലം നൽകിയത്. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല. ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *