Friday, October 18, 2024
National

ത്രിപുരയിലെ യുവാക്കളും സ്ത്രീകളും ചെങ്കൊടിക്കും കോഴക്കും ചുവപ്പ് കാർഡ് കാണിച്ചു; പ്രധാനമന്ത്രി

ത്രിപുരയിലെ യുവാക്കളും സ്ത്രീകളും ചെങ്കൊടിക്കും കോഴക്കും ചുവപ്പ് കാർഡ് കാണിച്ചെന്ന് അഗാർത്തലയിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടത് കോണ്ഗ്രസ് കൂട്ടുകെട്ടിനെ നിശിത വിമർശിച്ചും ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങളെ എണ്ണിപറഞ്ഞും, അഗാർത്തലയിലെ റാലിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രവർത്തകർക്ക് ആവേശം പകർന്നു.വികസന തുടർച്ചക്ക് ത്രിപുരയിൽ ഇരട്ട എഞ്ചിൻ സർക്കാരിനെ വിജയിപ്പിക്കാൻ മോദി ആഹ്വാനം ചെയ്തു.

അതിനിടെ സിപിഐ എമ്മിന്റെ ഗോത്ര നേതാവാകും ത്രിപുരയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് എഐസിസി സെക്രട്ടറി ഡോ. അജോയ് കുമാറും പ്രതികരിച്ചു.സംസ്ഥാനത്ത് ഇത്തവണ നടക്കുന്നത് അസാധാരണമായ തെരഞ്ഞെടുപ്പ് എന്ന് സിപിഐ എം പിബി അംഗം പ്രകാശ് കരാട്ട് പറഞ്ഞു.

പ്രചരണം അവസാനം മണിക്കൂറുകളിലേക്ക് കടക്കുമ്പോഴും പ്രതീക്ഷകൾ നിലനിർത്തുകയാണ് പാർട്ടികൾ. മാർച്ച്‌ 2 ന് ത്രിപുരക്ക് സിപിഐ എം കാരനായ ഒരു ഗോത്ര മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഡോ അജോയ് കുമാർ പറഞ്ഞു. എന്നാൽ പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും, കോൺഗ്രസിനെ സർക്കാരിൽ ഉൾപ്പെടുത്തുന്ന കാര്യം പിന്നീട് ചർച്ച ചെയ്യുമെന്നും സിപിഐ എം പി ബി അംഗം പ്രകാശ് കരാട്ട് പ്രതികരിച്ചു. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം അനുസരിച്ച് ത്രിപുരയുടെ അന്താരാഷ്ട്ര, സംസ്ഥാന അതിർത്തികൾ അടച്ചു.സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കി.

Leave a Reply

Your email address will not be published.