ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്
ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ബംഗാളിൽ 294 മണ്ഡലങ്ങളിലെ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് ഇന്ന് വോട്ടെടുപ്പ്.
അസമിൽ മുഖ്യമന്ത്രി സർബാനന്ദ സനോവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 1.54 കോടി വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കും. ബംഗാളിൽ ജംഗൽഹൽ മേഖലയിലാണ് ആദ്യഘട്ട പോളിംഗ്
കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. 684 അർധ സൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. ബംഗാളിയിലെ പുരുളിയിൽ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് അക്രമികൾ കത്തിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയാണിത്.