നെയ്യാറ്റിൻകരയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു
നെയ്യാറ്റിൻകര വെള്ളറടയിൽ ക്ഷേത്രം കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കത്തിപ്പാറ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്.
ഭക്തർ നേർച്ചക്കായി നൽകിയ മൂന്ന് മാല, സ്വർണ പൊട്ടുകൾ, താലി, തുടങ്ങി എട്ട് പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. ഒരു വെങ്കല ഉരുളിയും അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്
രാവിലെ ക്ഷേത്രം തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.