കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി
കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും തോമർ പറഞ്ഞു. എന്നാൽ കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവന്നേക്കുമെന്ന സൂചന ഇന്നലെ കൃഷിമന്ത്രി നൽകിയിരുന്നു.
സ്വാതന്ത്രാനന്തരം പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ വിപ്ലവകരമായ തീരുമാനമാണ് കാർഷിക നിയമങ്ങൾ. കർഷക നന്മയെ കരുതി കൊണ്ടുവന്ന നിയമങ്ങൾ ചിലർക്ക് ഇഷ്ടമായില്ല. തത്കാലം ഒരടി പിന്നോട്ടുവെച്ചെങ്കിലും കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ അവർക്കായി മുന്നോട്ടുവരുമെന്നുമായിരുന്നു കൃഷിമന്ത്രിയുടെ വിവാദ പ്രസ്താവന.