Wednesday, January 8, 2025
National

ഇനി വിമാനത്തിലും ഇന്‍റർനെറ്റ്, ഇ​ൻ-​ഫ്‌​ളൈ​റ്റ് പ്ലാ​നു​മാ​യി ജി​യോ

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്തി​നു​ള്ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്റ്റി​വി​റ്റി ല​ഭി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് റീ​ചാ​ർ​ജ് പ്ലാ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റി​ല​യ​ൻ​സ് ജി​യോ. 499, 699, 999 രൂ​പ വി​ല​യു​ള്ള മൂ​ന്ന് ഇ​ൻ-​ഫ്‌​ളൈ​റ്റ് ക​ണ​ക്റ്റി​വി​റ്റി പാ​യ്ക്കു​ക​ളാ​ണ് ക​മ്പ​നി അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് 22 അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി റി​ല​യ​ന്‍സ് ജി​യോ ക​രാ​റി​ലെ​ത്തി. മൂ​ന്ന് പ്ലാ​നു​ക​ൾ​ക്കും ഒ​രു​ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് ജി​യോ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

250 എം​ബി മൊ​ബൈ​ൽ ഡേ​റ്റ,100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ്ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​ത​യാ​ണ് 499 രൂ​പ​യു​ടെ പ്ലാ​ൻ. 500 എം​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ് കോ​ളു​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് 699 രൂ​പ​യു​ടെ പ്ലാ​ൻ. 999 രൂ​പ​യു​ടെ പ്ലാ​നി​ൽ 1 ജി​ബി മൊ​ബൈ​ൽ ഡേ​റ്റ, 100 എ​സ്എം​എ​സ്, 100 മി​നി​റ്റ് ഔ​ട്ട്‌​ഗോ​യി​ങ് കോ​ളു​ക​ളും ല​ഭി​ക്കും.

എ​യ​ർ ലിം​ഗ​സ്, എ​യ​ർ സെ​ർ​ബി​യ, അ​ലി​റ്റാ​ലി​യ, ഏ​ഷ്യാ​ന എ​യ​ർ​ലൈ​ൻ​സ്, ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ​സ്, കാ​തേ പ​സ​ഫി​ക്, ഈ​ജി​പ്ത് എ​യ​ർ, എ​മി​റേ​റ്റ്സ്, ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്‌​സ്, യൂ​റോ വി​ങ്സ്, ഇ​വി‌​എ എ​യ​ർ, കു​വൈ​റ്റ് എ​യ​ർ​വേ​യ്‌​സ്, ലു​ഫ്താ​ൻ​സ, മ​ലേ​ഷ്യ എ​യ​ർ​ലൈ​ൻ​സ്, മാ​ലി​ൻ​ഡോ എ​യ​ർ, എ​സ്‌​എ‌​എ​സ് സ്കാ​ൻ​ഡി​നേ​വി​യ​ൻ എ​യ​ർ​ലൈ​ൻ​സ്, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്, സ്വി​സ്, ടി​എ​പി എ​യ​ർ പോ​ർ​ച്ചു​ഗ​ൽ, ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സ്, ഉ​സ്ബെ​ക്കി​സ്ഥാ​ൻ എ​യ​ർ​വേ​സ്, വി​ർ​ജി​ൻ അ​റ്റ്ലാ​ന്റി​ക് തു​ട​ങ്ങി​വ 22 എ​യ​ർ​ലൈ​നു​മാ​യാ​ണ് ജി​യോ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *