ശ്രദ്ധിക്കുക; എസ് ബി ഐ ബാങ്കിന്റെ എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് ഇനി പണം പിൻവലിക്കാൻ സാധിക്കില്ല
കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം പിൻവലിക്കുന്നത് താൽക്കാലികമായി മരവിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യ വ്യാപകമായി എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം തട്ടിയെടുക്കുന്നതായി വ്യക്തമായതിനാലും തട്ടിപ്പിനെതിരെ ബാങ്ക് അധികൃതരുടെ പരാതികൾ ഏറിയതിനെ തുടർന്നുമാണ് നടപടി.
എ.ടി.എം ഡെപ്പോസിറ്റ് മെഷീനിൽനിന്ന് പണം തട്ടിയെടുക്കുന്നത് എങ്ങനെയാണെന്ന് കണ്ടെത്തി പരിഹരിക്കാൻ ബാങ്ക് ഐ.ടി വിഭാഗം ശ്രമം തുടങ്ങിയാതായി അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചതായി അറിയിപ്പുണ്ടാകുന്നതുവരെ ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും, പിൻവലിക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.