Monday, January 6, 2025
National

ഇന്ത്യയിൽ ഒ.ടി.ടി യുദ്ധം; നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ പ്ലാൻ നിരക്ക്​ കുറച്ച്​ ഹോട്​സ്റ്റാർ

 

ഇന്ത്യയിൽ നിന്ന്​ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനായി നെറ്റ്​ഫ്ലിക്സ്​ കഴിഞ്ഞ ദിവസമായിരുന്നു അവരുടെ സബ്​സ്ക്രിപ്​ഷൻ പ്ലാനുകളിൽ വലിയ കുറവ്​ വരുത്തിയത്​. അതിൽ തന്നെ ഏറ്റവും ജനപ്രീതി നേടിയത്​ 149 രൂപയുടെ പുതിയ മൊബൈൽ ഒൺലി പ്ലാനായിരുന്നു. ആമസോൺ പ്രൈം അവരുടെ പ്ലാനുകളിൽ 50 ശതമാനത്തോളം വർധനവ്​ വരുത്തിയ സമയത്തായിരുന്നു നെറ്റ്​ഫ്ലിക്സിന്‍റെ അപ്രതീക്ഷിത നീക്കം.

എന്നാലിപ്പോൾ, നെറ്റ്​ഫ്ലിക്സിനെ വെല്ലാൻ കിടിലൻ സബ്​സ്ക്രിപ്​ഷൻ പ്ലാനുമായി എത്തിയിരിക്കുകയാണ്​ ഡിസ്നി പ്ലസ്​ ഹോട്​സ്റ്റാർ. 99 രൂപയ്ക്കാണ്​ ഹോട്​സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ നൽകുക. 499 രൂപയുടെ വാർഷിക പ്ലാനിലൂടെ ലഭിക്കുന്ന എല്ലാ സേവനങ്ങളും 99 രൂപയുടെ പ്ലാനിലും ലഭ്യമാകും. കൂടാതെ, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ, Paytm, PhonePe അല്ലെങ്കിൽ മറ്റേതെങ്കിലും UPI ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 50 ശതമാനം കിഴിവും ലഭിക്കും. അതോടെ പുതിയ ഹോട്ട്‌സ്റ്റാർ മൊബൈൽ-ഒൺലി പ്ലാൻ പ്രതിമാസം 49 രൂപ മാത്രമായി കുറയുകയും ചെയ്യും.

Disney+ Hotstar ഈ വർഷം ആദ്യം ഉപഭോക്താക്കൾക്കായി മൂന്ന് പുതിയ പ്ലാനുകൾ ചേർത്തു, അതിൽ 899 രൂപയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സൂപ്പർ പ്ലാൻ, 1,499/ വർഷം ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്രീമിയം പ്ലാൻ, 499 രൂപ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ പ്ലാൻ എന്നിവ ഉൾപ്പെടുന്നു. കമ്പനി അവരുടെ 399 രൂപയുടെ ഹോട്ട്‌സ്റ്റാർ വിഐപി പ്ലാൻ നീക്കം ചെയ്തുകൊണ്ടാണ്​ 499 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചത്​.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സബ്​സ്​ക്രൈബ്​ ചെയ്ത ഒടിടി പ്ലാറ്റ്​ഫോമുകളിൽ ഒന്നായ ആമസോൺ പ്രൈം അവരുടെ അംഗത്വ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ ചാർജ്​ 50 ശതമാനം വരെയാണ്​ വർദ്ധിപ്പിച്ചത്​. പ്രൈം വാർഷിക മെംബർഷിപ്പിന്​​​ ഇതുവരെ 999 രൂപയായിരുന്നു ചാർജ്​. അത്​ 1499 രൂപയാക്കി. ത്രൈമാസ പ്ലാൻ 329ൽ നിന്ന്​ 459 ആക്കി ഉയർത്തി. പ്രതിമാസ പ്ലാനിന്​ ഇനിമുതൽ 179 രൂപ നൽകേണ്ടി വരും. 129 ആയിരുന്നു ആദ്യത്തെ ചാർജ്​.

പ്രൈമിനേയും ഹോട്​സ്റ്റാറിനെയും അപേക്ഷിച്ച്​ ഇന്ത്യയിൽ വരിക്കാർ കുറഞ്ഞ നെറ്റ്​ഫ്ലിക്സ്​ ഞെട്ടിക്കുന്ന നീക്കമാണ്​ നടത്തിയത്​. മൊബൈല്‍ പ്ലാന്‍ 199ല്‍നിന്ന് 149 ആയും ടെലിവിഷനില്‍ ഉപയോഗിക്കാവുന്ന ബേസിക് പ്ലാന്‍ 499ല്‍നിന്ന് 199 ആയും കുറച്ചു. 649 രൂപയുടെ നെറ്റ്ഫ്ളിക്സ് സ്റ്റാൻഡേർഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്ളിക്സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഒരേസമയം 4 പേർക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിപാടികൾ ആസ്വദിക്കാം.8

 

Leave a Reply

Your email address will not be published. Required fields are marked *