രാഹുൽ ഗാന്ധി കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം
ന്യൂഡൽഹി:സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം.വിജയ്ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോണ്‍ഗ്രസ് എംപിമാരുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എം.പിമാരെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു. എഐസിസി ആസ്ഥാനത്ത് ധര്‍ണയിരുന്നവരെയും കസ്റ്റഡിയിലെടുത്തു.പ്രിയങ്ക ഗാന്ധിക്കൊപ്പം രാവിലെ പതിനൊന്നിനാണ് ചോദ്യംചെയ്യലിനായി സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍ ഹാജരായത്