കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വിശദീകരിച്ച് എഐസിസി നേതൃത്വം ഉടന്‍ മാധ്യമങ്ങളെ കാണും.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. നാലര മണിക്കൂറോളം യോഗം നീണ്ടുനിന്നു. എഐസിസി ആസ്ഥാനത്തായിരുന്നു യോഗം. പാര്‍ട്ടിക്ക് ഗുണകരമായ നിര്‍ണായക തീരുമാനമെടുത്തു എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
സോണിയ ഗാന്ധി സ്ഥാനമൊഴിയണമെന്ന ആവശ്യം യോഗത്തില്‍ കാര്യമായി ഉയര്‍ന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ജി23 നേതാക്കള്‍ എന്തു നിലപാടെടുത്തു എന്ന് വ്യക്തമല്ല. മുകുള്‍ വാസ്നികിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം എന്നായിരുന്നു ജി23 നേതാക്കളുടെ നിലപാട്. അതേസമയം സോണിയയ്ക്ക് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയിരുന്നു.