സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍; കേരളത്തിലും കോണ്‍ഗ്രസിന്റെ ട്രെയിന്‍ തടയല്‍ സമരം
നാഷണല്‍ ഹെരാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍ഗോട്ടും പാലക്കാട്ടും കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയല്‍ സമരവുമായി പ്രതിഷേധിക്കുകയാണ്. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ട്രെയിനിന് മുകളില്‍ കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ജൂലൈ 21ന് കോണ്‍ഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കിയത്.
സോണിയാ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയിട്ടുണ്ട്. ആവശ്യമുള്ള ഘട്ടത്തില്‍ മരുന്നുകളോ മറ്റോ നല്‍കാനുള്ള അനുവാദം പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.