ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്
ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്. കർണാടകയിലാണ് സംഭവം. ഭർത്താവ് വിജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട യുവാവ് മാരേഷ് അപകടനില തരണം ചെയ്തു എന്ന് അധികൃതർ അറിയിച്ചു.
കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം 19നായിരുന്നു സംഭവം. ഭാര്യയുമായി മാരേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ജൂൺ 19ന് സുഹൃത്ത് ജോണിനൊപ്പം ചേർന്ന് വിജയ്, മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കം മൂർഛിച്ചതോടെ മാരേഷിൻ്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ജോൺ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.