വിവാഹേതര ബന്ധത്തിൻ്റെ പേരിൽ നാട്ടുകൂട്ടത്തിൻ്റെ വിധിയിൽ യുവതിയെയും യുവാവിനെയും ചെരുപ്പുമാല അണിയിച്ച് നടത്തി, അന്വേഷണം
വിവാഹേതര ബന്ധമെന്ന സംശയത്തെ തുടർന്ന് യുവാവിനെയും ചെരുപ്പുമാല അണിയിച്ച് നടത്തിയതിൽ പൊലീസ് അന്വേഷണം. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. വിവാഹിതരായ യുവാവിനെയും യുവതിയെയുമാണ് നാട്ടുകാർ ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മെയ് 10നായിരുന്നു സംഭവം. ഇരുവരും പരസ്പരം സംസാരിക്കുന്നതുകണ്ട നാട്ടുകാരും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പിടിച്ചുവെച്ചു. തുടർന്ന് നടന്ന നാട്ടുകൂട്ടത്തിന്റെ യോഗത്തിൽ ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. നിയമപരമായി സ്വീകരിക്കേണ്ട നടപടികൾക്കായി ഇവരെ മോചിപ്പിക്കണമെന്ന് പൊലീസ് പറഞ്ഞതിനെ തുടർന്ന് നാട്ടുകാർ വരെ വിട്ടയച്ചു. നാട്ടുകാർ മർദിച്ചില്ല എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
ദിവസങ്ങൾക്കു ശേഷം നാട്ടുകാർ ഇരുവരെയും ചെരിപ്പുമാല അണിയിച്ച് നടത്തിച്ചതിന്റെ വിഡിയോ പുറത്തുവന്നു. നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും വിഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.