വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെയും മക്കളെയും അടിച്ചുകൊന്ന് 40കാരൻ ജീവനൊടുക്കിയ നിലയിൽ
ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും അടിച്ചുകൊന്ന് 40 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഭാര്യക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്നാരോപിച്ച് ഇയാൾ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ലൈവ് വിഡിയോയിലൂടെ ആരോപിച്ചിരുന്നു.
ഗുജറാത്തിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇന്ദ്രപാൽ നിഷാദ് എന്ന യുവാവാണ് ഭാര്യയെയും മകനെയും മകളെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഇവരുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഗുജറാത്തിൽ നിന്ന് എത്തിയതാണ് ഇയാൾ.