ജൂൺ 21നും 26നും ഇടയിൽ വിതരണം ചെയ്തത് 3.3 കോടിയിലധികം ഡോസ് വാക്‌സിൻ
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രാജ്യത്ത് നടന്നത് റെക്കോർഡ് വാക്‌സിനേഷൻ. ജൂൺ 21നും 26നും ഇടയിൽ 3.3 കോടിയിലധികം ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂൺ 21ന് മാത്രം 80 ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകി. മഹാരാഷ്ട്രയിൽ മാത്രം മൂന്ന് കോടിയിലധികം പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്. യുപി, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ രണ്ട് കോടിക്കും മൂന്ന് കോടിക്കും ഇടയിൽ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.
ജൂൺ 21ന് വിവിധ സംസ്ഥാനങ്ങൾ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. രാജ്യത്ത് അർഹരായ മുഴുവൻ പേർക്കും ഡിസംബറോടെ വാക്‌സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.