Thursday, January 23, 2025
National

കർഷക പ്രതിഷേധക്കാരെ ഡൽഹിയിൽ നന്നും ഒഴിപ്പിക്കാനുള്ള ഹർജി; സുപ്രിം കോടതി നാളെ വാദം കേൾക്കും

ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ച് നാളെ വാദം കേൾക്കും. ഋഷഭ് ശർമ്മ എന്ന നിയമ വിദ്യാർത്ഥിയാണ് കർഷക സമരങ്ങൾക്കെതിരെ സുപ്രിം കോടതിയിൽ ഹർജി നൽകിയത്.

പ്രതിഷേധക്കാർ കൂട്ടം കൂടുന്നത് കാരണം ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.സമരക്കാർ വഴി തടസ്സപ്പെടുത്തിയിരിക്കുന്നത് കാരണം വലിയ പ്രശ്നങ്ങളാണ് ഗതാഗത സംവിധാനത്തിൽ ഉണ്ടായിരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നു.

പാർലമെൻ്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകാണ് ഡൽഹിയിൽ സമരത്തിലുള്ളത്. ഇവരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ പല തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *