രാജ്യത്ത് 24 മണിക്കൂറിനിടെ 11,903 പേർക്ക് കൂടി കൊവിഡ്; 311 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,43,08,140 ആയി ഉയർന്നു.
നിലവിൽ 1,51,209 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. അതേസമയം 24 മണിക്കൂറിനിടെ 311 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗവ്യാപനത്തിന്റെ തോത് കുറയുമ്പോഴും മരണനിരക്ക് ഉയർന്നു നിൽക്കുന്നത് വലിയ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. രാജ്യത്ത് ഇതുവരെ 4,59,191 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ഒരു മാസത്തോളമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ്. ദേശീയ രോഗമുക്തി നിരക്ക് 98.22 ശതമാനമായി.