24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,831 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയോളവും കേരളത്തിൽ നിന്നുള്ള കേസുകളാണ്. 541 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39,258 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി
നിലവിൽ 4,10,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4,24,351 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,08,20,521 ആയി ഉയർന്നു.