24 മണിക്കൂറിനിടെ 10,488 പേർക്ക് കൂടി കൊവിഡ്, 313 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 313 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,65,662 ആയി ഉയർന്നു
12,329 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതിനോടകം 3,39,22,037 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 1,22,714 പേരാണ് ചികിത്സയിൽ കഴിയുന്നത്.
98.30 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 116 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.