Wednesday, January 8, 2025
National

നാല് മലയാളികൾക്കും പത്മശ്രീ

പത്മശ്രീയിൽ മലയാളി തിളക്കം. നാല് മലയാളികളാണ് ഈ വർഷം പത്മശ്രീക്ക് അർഹരായത്. പയ്യന്നൂർ ഗാന്ധി എന്നറിയപ്പെടുന്ന വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രി ലഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിലുൾപ്പെടെ പങ്കെടുത്തയാളാണ് അപ്പുക്കുട്ടൻ പൊതുവാൾ.

വയനാട്ടിലെ അപൂർവയിന നെൽവിത്ത് സംരക്ഷകൻ ചെറുവയൽ കെ രാമൻ, ചരിത്രകാരൻ സിഐ ഐസക്, കളരി ഗുരുക്കൾ എസ് ആർ ഡി പ്രസാദ് എന്നിവർക്കും പത്മശ്രീ ലഭിച്ചു.

പുരസ്‌കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് പത്മശ്രീ ജേതാവ് സിഐ ഐസക് പറഞ്ഞു. പത്മശ്രീ പുരസ്‌കാരത്തിൽ സന്തോഷമെന്ന് അപ്പുക്കുട്ടൻ പൊതുവാളും പറഞ്ഞു. എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗായിക വാണി ജയറാം, എഴുത്തുകാരി സുധാ മൂർത്തി ഉൾപ്പെടെ 9 പേർക്ക് പത്മഭൂഷൻ ലഭിച്ചു. സംഗീത സംവിധായകനും ഗോൾഡൻ ഗ്ലോബ് ജേതാവുമായ എംഎം കീരവാണിക്ക് പത്മശ്രീ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *