അസം കവി നീൽമണി ഫൂക്കനും കൊങ്കൺ സാഹിത്യകാരൻ ദാമോദർ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം
അസം കവി നീൽമണി ഫൂക്കനും കൊങ്കൺ സാഹിത്യകാരൻ ദാമോദർ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വർഷത്തെ പുരസ്‌കാരമാണ് നീൽമണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകളും ഫെല്ലോഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകിയും ആദരിച്ചിട്ടുണ്ട്
ഗോവൻ നോവലിസ്റ്റും ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ദാമോദർ മൊസ്സോയ്ക്ക് ഈ വർഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.