നടി ഷൂട്ടിംഗ് സെറ്റിൽ മരിച്ച സംഭവം, സഹനടൻ അറസ്റ്റിൽ
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സീരിയൽ നടി ആത്മഹത്യാ ചെയ്ത സംഭവത്തിൽ സഹനടൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വാലിവ് പൊലീസ് ഷീസൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശർമ്മ കഴിഞ്ഞ ദിവസമാണ് ടിവി സെറ്റിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും.
സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20 കാരി നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തുനിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഐപിസി സെക്ഷൻ 306 പ്രകാരമാണ് ഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. തുനിഷയുടെ മൃതദേഹം രാവിലെ 11 മണിയോടെ ജെജെ ആശുപത്രിയിൽ നിന്ന് കുടുംബത്തിന് വിട്ടുനൽകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനുശേഷം, തുനിഷയുടെ മൃതദേഹം മീരാ റോഡിലേക്ക് കൊണ്ടുവരും, അവിടെ വൈകുന്നേരം 4 മുതൽ 4:30 വരെ നടിയുടെ അന്ത്യകർമങ്ങൾ നടത്തും.