24 മണിക്കൂറിനിടെ 86,052 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 58,18,517 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.
1141 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 92,290 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 47,56,165 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 80.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.