കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 57,32,518 ആയി ഉയർന്നു
1129 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിനോടകം 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 46,74,987 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്
നിലവിൽ 9,66,382 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.