കർണാടകയിൽ ക്വാറിയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു
കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം. ചിക്കബല്ലാപൂരയിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. ആറ് പേർ അപകടത്തിൽ മരിച്ചു
ഇന്നലെ അർധരാത്രിയായിരുന്നു സ്‌ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസ്ഥലം മന്ത്രിമാർ അടക്കമുള്ളവർ സന്ദർശിച്ചു. കഴിഞ്ഞ മാസം ഷിമോഗയിലും ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.