ഭാര്യയെ നൈനിറ്റാളിലേക്ക് കൂട്ടിക്കൊണ്ടുപോയി മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടു; യുവാവ് അറസ്റ്റിൽ
നൈനിറ്റാൾ മലഞ്ചെരുവിൽ നിന്ന് ഭാര്യയെ തള്ളിയിട്ട യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശി രാജേഷ് റായിയെ(24) ആണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ബബിതയെ കഴിഞ്ഞ മാസമാണ് നൈനിറ്റാളിലെ മലഞ്ചെരുവിൽ നിന്ന് ഇയാൾ തള്ളിയിട്ടത്.
കഴിഞ്ഞ വർഷം ജൂണിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബബിതയുടെ പരാതിയിൽ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബറിൽ ജയിൽ മോചിതനായ ഇയാൾ ബബിതയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം ഇയാൾ ബബിതയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു
ഇതേ തുടർന്ന് ബബിത സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഭാര്യയെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുവന്ന ഇയാൾ ഭാര്യയുമായി നൈനിറ്റാളിലേക്ക് പോകുകയായിരുന്നു. ജൂലൈ 11ന് ബബിതയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതേ തുടർന്ന് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി
രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ബബിതയെ തള്ളിയിട്ട കാര്യം പറയുന്നത്. ബബിതയുടെ ശരീരം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.