ഭൂമിക്ക് പകരം ജോലി അഴിമതിക്കേസ്; തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായി
ഭൂമിക്ക് പകരം ജോലി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ഡൽഹിയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ തേജസ്വി എത്തിയത്. യാദവിനെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കഴിഞ്ഞ ആഴ്ച ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.
ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേർക്ക് റെയിൽവേയിൽ ജോലി ശരിയാക്കി നൽകിയെന്നാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.