Friday, January 10, 2025
National

‘കേന്ദ്രത്തിന്റെ ഡിഎൻഎ പാവപ്പെട്ടവർക്കെതിര്’; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ

റായ്പൂർ : കോൺഗ്രസ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർ​ഗെ. പാർലമെൻറിൽ നീക്കം ചെയ്ത കവിത ശകലത്തിലെ വാക്കുകൾ വേദിയിലുയർത്തി കേന്ദ്രസ‍ർക്കാരിനെതിരായ പ്രതിഷേധം ആവർത്തിക്കുക കൂടിയായിരുന്നു ഖർ​ഗെ. ഭാരത് ജോഡോ യാത്ര രാജ്യത്തിൻ്റെ ആഗ്രഹ പൂർത്തീകരണമാണ്. പ്ലീനറി സമ്മേളനത്തിന് തുരങ്കം വയ്ക്കാൻ ബിജെപി ശ്രമം നടത്തി. അതിൻ്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡിലെ ഇഡി റെയ്ഡ്. ജനവിരുദ്ധ നയങ്ങളിലൂടെ ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. എൽഐസി, എസ് ബി ഐ പോലുള്ള സ്ഥാപനങ്ങളെ കുത്തകകൾക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎൻഎ പാവപ്പെട്ടവർക്കെതിരാണെന്നും ഖർ​ഗെ പറഞ്ഞു.

ജനവിരുദ്ധ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യുമെന്നും ഖർഗെ പറഞ്ഞു. രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. ജനവിരുദ്ധ ബിജെപി സർക്കാരിനെ താഴെയിറക്കാൻ സഖ്യങ്ങൾക്ക് തയ്യാറാണ്. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കും. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യും.

കോൺഗ്രസ് രാജ്യത്തിന് എതിരാണെന്ന് വിമർശിക്കുന്നവർ ചൈന അതിർത്തിയിൽ കടന്നുകയറിയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ അതിക്രമിച്ച ചൈനക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകി. ചൈന അവിടെ റോഡും കുളവും എല്ലാം നിർമ്മിച്ചുകഴിഞ്ഞു. വിദേശകാര്യമന്ത്രി പറയുന്നത് ചൈനയുമായി സംഘർഷത്തിനില്ല എന്നാണ്. ഇഡി നമ്മളെ റെയ്ഡ് ചെയ്യുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു. ദില്ലിയിൽ അധികാരത്തിൽ ഇരിക്കുന്നവർ പാവങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. പാവങ്ങൾക്ക് 60 രൂപയാണ് ദിവസ വരുമാനം. എന്നാൽ പ്രധാനമന്ത്രിയുടെ സുഹൃത്തിന് ആയിരം കോടി ദിവസം വരുമാനമുണ്ടെന്നും ഖ‍​ർ​ഗെ പറഞ്ഞു.

എഐസിസി പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് റായ്പൂരിൽ തുടക്കമായി. സമ്മേളന നാഗരിയിൽ പാർട്ടി അധ്യക്ഷൻ മല്ലികര്ജുൻ ഖർഗേ പതാക ഉയർത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ പങ്കുചേർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിയ പതിനയ്യായിരത്തോളം കോൺഗ്രസ്‌ നേതാക്കളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പാർട്ടി അധ്യക്ഷന് കൈമാറി. ഇന്ന് മൂന്ന് പ്രമേയങ്ങളിൽ ചർച്ച നടക്കും. രാഷ്ട്രീയം, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലാണ് പ്രമേയ അവതരണം. നാളെ മൂന്ന് പ്രമേയങ്ങൾ കൂടി അവതരിപ്പിക്കും. നാളെ വൈകീട്ട് റാലിയോടെ പ്ലീനറി സമ്മേളനം സമാപിക്കും.

അതേസമയം താഴേതട്ടിൽ പാർട്ടി ദുർബലമെന്നാണ് സംഘടന ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട്. സംസ്ഥാന ഘടകങ്ങളിലെ ഭിന്നത പാർട്ടിയുടെ വളർച്ചക്ക് തടസമാകുന്നുണ്ടെന്നും റിപ്പോ‍ർട്ടിൽ പറയുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ പ്രചാരണ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാകുന്നില്ലെന്നും വിമർശനം. പാർട്ടിയുടെ മുൻപിലുള്ള വഴികൾ എളുപ്പമുള്ളതല്ലെന്ന് സോണിയ ഗാന്ധിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *