പ്രതിദിന വർധനവ് വീണ്ടും അമ്പതിനായിരം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 704 കൊവിഡ് മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന വർധനവ് വീണ്ടും അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83.64 ലക്ഷം കടന്നു.
ഒരു ദിവസത്തിനിടെ 704 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതിനോടകം 83,64,086 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5,27,926 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 1,24,315 ആയി ഉയർന്നു. 77,11,809 പേരാണ് ഇതിനോടകം കൊവിഡ് മുക്തി നേടിയത്.