പെൺകുട്ടികൾക്കായി ഹ്രസ്വകാല സെൽഫ് ഡിഫൻസ് കോഴ്സുകൾ ആരംഭിക്കാനൊരുങ്ങി കർണാടക
പെൺകുട്ടികൾക്കായി ഹ്രസ്വകാല സെൽഫ് ഡിഫൻസ് കോഴ്സുകൾ ആരംഭിക്കാനൊരുങ്ങി കർണാടക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾക്കായി യോഗയും സെൽഫ് ഡിഫൻസ് കോഴ്സുകളും ആരംഭിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വയരക്ഷ എല്ലാ പൗരന്മാർക്കും അനിവാര്യമാണ്. പെൺകുട്ടികൾക്ക് കരാട്ടെ ട്രെയിനിങ്ങ് ഉൾപ്പെടെ നൽകുന്നതിനായുള്ള പല നടപടികളും സ്വീകരിച്ചു. വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കുമൊക്കെ സ്വയരക്ഷാ കോഴ്സുകൾ പഠിപ്പിക്കുന്നത് അവർക്കും സമൂഹത്തിനും വളരെ നല്ലതാണ്. 700 കോടി രൂപ ചെലവഴിച്ച് നിർഭയ പദ്ധതിക്ക് കീഴിൽ ഈ പരിശീലനം നൽകും.”- ബസവരാജ് ബൊമ്മൈ പറഞ്ഞു.