Monday, April 14, 2025
National

കർണാടക മുഖ്യമന്ത്രിക്ക് കൊവിഡ്; ഡൽഹി യാത്ര റദ്ദാക്കി

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് കൊവിഡ്. വൈറസ് ബാധയെ തുടർന്ന് ഡൽഹി യാത്ര റദ്ദാക്കിയതായി മുഖ്യമന്ത്രി ശനിയാഴ്ച അറിയിച്ചു.

നേരിയ ലക്ഷണങ്ങളോടെ എനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പർക്കം പുലർത്തിയവർ ദയവായി രോഗ പരിശോധന നടത്തണം. ഡൽഹിയിലേക്കുള്ള എന്റെ യാത്ര റദ്ദാക്കി” മുഖ്യമന്ത്രി കന്നഡയിൽ ട്വീറ്റ് ചെയ്തു.

ജൂലൈ 25 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ബൊമ്മൈ രണ്ട് ദിവസത്തെ ഡൽഹി സന്ദർശനം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *