ഉത്തരാഖണ്ഡിലെ ഹോട്ടൽ ജീവനക്കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
ഉത്തരാഖണ്ഡിലെ ഹോട്ടൽ ജീവനക്കാരിയുടെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ.വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയാണ് അറസ്റ്റിലായത്. റിസപ്ഷണിസ്റ്റ് അങ്കിത ഭണ്ടാരിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്.
കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. പുൽകിത് ആര്യയുടെ ഋഷികേശിലെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു. അനധികൃത നിർമാണം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.