സ്വർണ വിലയിൽ ഇടിവ്
സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,600 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,800 രൂപയാണ് ഇന്നത്തെ വില.
ഈ മാസം 9 മുതൽ 13 വരെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുതിച്ചുയരുകയായിരുന്നു. ഇന്നലെ സ്വർണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു.