കർണാടകയിലെ ചിത്രദുർഗയിൽ 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
കർണാടകയിലെ ചിത്രദുർഗയിൽ പതിമൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനിയെയാണ് വീടിന് സമീപത്തെ ചോളപ്പാടത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ വീട്ടിലാക്കി മാതാപിതാക്കൾ ഇളയ സഹോദരിയുമായി ആശുപത്രിയിലേക്ക് പോയതായിരുന്നു. തിരികെ വന്നപ്പോൾ കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്നാണ് ചോളപ്പാടത്ത് മൃതദേഹം ലഭിച്ചത്. കഴുത്തിലും മുഖത്തുമടക്കം മാരകമായ മുറിവുകളും മൃതദേഹത്തിലുണ്ട്.