കണ്ണില്ലാത്ത ക്രൂരത: യുപിയിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ശരീരം കുത്തിക്കീറി
ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസ്സുകാരിലെ കൂട്ടബലാത്സം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആഭിചാരത്തിനായി ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയായിരുന്നു
ഗദ്ദംപൂർ സ്വദേശികളായ അങ്കുൽ കുരീൽ(20), ബീരാൻ(31), പരശുറാം, പരശുറാമിന്റെ ഭാര്യ എന്നിവരാണ് പിടിയിലായത്. അങ്കുലും ബീരാനും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം അടക്കമുള്ളവ പുറത്തെടുത്ത് പരശുറാമിന് കൈമാറുകയായിരുന്നു
പെൺകുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാൽ ഭാര്യ ഗർഭം ധരിക്കുമെന്നായിരുന്നു പരശുറാമിൻരെ വിശ്വാസം. ഇത് ബന്ധുക്കളായ അങ്കുലിനോടും ബീരാനോടും പറഞ്ഞു. തുടർന്നാണ് ഇവർ കടയിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വനത്തിലിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.
ശരീരം കുത്തിക്കീറി അവയവങ്ങൾ പുറത്തെടുത്ത ശേഷം മൃതദേഹം വനത്തിൽ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്തി ആഭിചാരം നടത്തുന്നതിനെ സംബന്ധിച്ച് പരശുറാമിന്റെ ഭാര്യക്കും അറിവുണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന് യുപി സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്