എൻ വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും
രാജ്യത്തിന്റെ 48ാമത് ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വളരെ ചുരുക്കം പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്നുണ്ടാകില്ല
ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ ഇതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 26 വരെ എൻ വി രമണക്ക് കാലാവധിയുണ്ട്.
കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത് കേസ്, റഫാൽ കേസ്, പൗരത്വഭേദഗതി തുടങ്ങിയ കേസുകളാണ് പുതിയ ചീഫ് ജസ്റ്റിസിന് മുന്നിലുള്ളത്.