സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് വിരമിക്കും. 2019 നവംബർ 18നാണ് അദ്ദേഹം രഞ്ജൻ ഗോഗോയിക്ക് ശേഷം ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
അവസാന ദിവസമായ ഇന്ന് കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസാണ് അദ്ദേഹം പരിഗണിക്കുക. ഇതിന് ശേഷം 5 മണിക്ക് ഓൺലൈൻ യാത്രയയപ്പ് യോഗം നടക്കും. 48ാമത് ചീഫ് ജസ്റ്റിസായി തെരഞ്ഞെടുക്കപ്പെട്ട എൻ വി രമണ നാളെ ചുമതലയേൽക്കും.