ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് എസ് എ ബോബ്‌ഡെ
സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ. വി രമണയുടെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്ഡെ കേന്ദ്ര സർക്കാരിന് കത്ത് നൽകി.
പിൻഗാമിയുടെ പേര് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിർന്ന ജഡ്ജിയായ എൻ. വി രമണയെ നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഏപ്രിൽ 23 നാണ് എസ് എ ബോബ്ഡെ സർവ്വീസിൽ നിന്നും വിരമിക്കുന്നത്.