Monday, January 6, 2025
National

2019 ൽ രാഹുൽ ഗാന്ധിക്ക് ജനം മാപ്പ് നൽകിയില്ല; 2024 ൽ ശിക്ഷ കൂടുതൽ കടുക്കും; ജെ പി നദ്ദ

രാഹുൽ ഗാന്ധിക്കെതിരെ വിമർശവുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുൽ ഗാന്ധിക്ക് ശീലമാണെന്ന് ജെ പി നദ്ദ പറഞ്ഞു.

കോൺഗ്രസ് നേതാവിന് “വലിയ അഹങ്കാരമുണ്ടെങ്കിലും ധാരണ കുറവാണ്” എന്ന് അദ്ദേഹം ആരോപിച്ചു. ഒബിസി വിഭാഗക്കാരെ കള്ളന്മാരോട് ഉപമിച്ചത് രാഹുലിന്റെ ജാതി മനസ് പുറത്തായെന്നും ഇത്തവണ തിരിച്ചടി 2019ൽ കിട്ടിയതിനേക്കാൾ കനത്തതാകുമെന്നും നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

2019 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി അധിക്ഷേപിച്ചു. സ്വന്തം സീറ്റിൽ അദ്ദേഹവും രാജ്യത്തെമ്പാടും അദ്ദേഹത്തിന്റെ പാർട്ടിയും തോൽക്കുന്നത് നമ്മൾ കണ്ടു.ഇപ്പോൾ രാഹുൽ ഗാന്ധി മുഴുവൻ ഒബിസി വിഭാഗത്തെയും കള്ളന്മാരാക്കിയിരിക്കുകയാണ്.

കോടതിയിൽ ക്ഷമാപണം നടത്താൻ അദ്ദേഹം തയ്യാറാകാത്തത് കൊണ്ടാണ് തടവ് ശിക്ഷ ലഭിച്ചത്. അദ്ദേഹത്തിന്റെ ഒബിസി വിരുദ്ധത എത്രത്തോളമുണ്ടെന്ന് ഇതിലൂടെ മനസിലാകും. 2019 ൽ അദ്ദേഹത്തിന് ജനം മാപ്പ് നൽകിയില്ല. 2024 ൽ ശിക്ഷ കൂടുതൽ കനത്തതാവുമെന്നും ജെപി നദ്ദ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *