Friday, October 18, 2024
National

കെ റെയിൽ പ്രതിഷേധം: ഹൈബി ഈഡന്റെ കരണത്തടിച്ച് ഡൽഹി പോലീസ്

 

ഡൽഹിയിൽ കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് ഡൽഹി പോലീസിന്റെ മർദനം. പാർലമെന്റ് മാർച്ച് നടത്തിയ എംപിമാരെ ഡൽഹി പോലീസ് കായികമായി നേരിടുകയായിരുന്നു. ഹൈഡി ഈഡൻ എംപിയുടെ കരണത്ത് ഡൽഹി പോലീസ് അടിച്ചു

ടി എൻ പ്രതാപനെ പോലീസ് പിടിച്ചുതള്ളി. തനിക്ക് നേരെ കയ്യേറ്റമുണ്ടായതായി രമ്യാ ഹരിദാസ് എംപി ആരോപിക്കുന്നുണ്ട്. കെ മുരളീധരൻ എംപിയെയും പോലീസ് പിടിച്ചുതള്ളി. പുരുഷ പോലീസ് മർദിച്ചെന്നാണ് രമ്യാ ഹരിദാസ് ആരോപിക്കുന്നത്.

കെ റെയിലിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് എംപിമാർ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാർലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് ഡൽഹി പോലീസിന്റെ അതിക്രമം നടന്നത്.

Leave a Reply

Your email address will not be published.